ആ…. ആ… ആ… ആ…
ആ…. ആ… ആ… ആ…
വാര്‍മുകിലെ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമവർണ്ണൻ
വാര്‍മുകിലെ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമവർണ്ണൻ
കളിയാടി നില്‍ക്കും കഥനം നിറയും
യമുനാ നദിയായ് മിഴിനീര്‍ വഴിയും
വാര്‍മുകിലെ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമവർണ്ണൻ
പണ്ടുനിന്നെ കണ്ടനാളില്‍
പീലിനീര്‍ത്തി മാനസം
പണ്ടുനിന്നെ കണ്ടനാളില്‍
പീലിനീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
മന്ദഹാസം ചന്ദനമായി
ഹൃദയരമണാ…
ഇന്നെന്റെ വനിയില്‍
കൊഴിഞ്ഞുപുഷ്പങ്ങള്‍
ജീവന്റെ താളങ്ങൾ
വാര്‍മുകിലെ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമവർണ്ണൻ
അന്നുനീയെന്‍ മുന്നില്‍വന്നു
പൂവണിഞ്ഞു ജീവിതം
അന്നുനീയെന്‍ മുന്നില്‍വന്നു
പൂവണിഞ്ഞു ജീവിതം
തേൻകിനാക്കള്‍ നന്ദനമായി
നളിനനയനാ..
പ്രണയവിരഹം
നിറഞ്ഞ വാനില്‍
പോരുമോ നീവീണ്ടും
വാര്‍മുകിലെ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമവർണ്ണൻ
കളിയാടി നില്‍ക്കും കഥനം നിറയും
യമുനാ നദിയായ് മിഴിനീര്‍ വഴിയും
വാര്‍മുകിലെ വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മകളില്‍
ശ്യാമവർണ്ണൻ
============================
ചിത്രം: മഴ (2000)
സംവിധാനം: ലെനിൻ രാജേന്ദ്രൻ
ഗാനരചന: യൂസഫലി കേച്ചേരി
സംഗീതം: രവീന്ദ്രൻ
ആലാപനം: കെ.എസ്. ചിത്ര