താരാപഥം ചേതോഹരം – അനശ്വരം | Tharapadham Chethoharam – Anaswaram – Malayalam Lyrics

Tharapadham Chethoharam – Lyrics in Malayalam

താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ.. കുളിർകൊണ്ടു വാ……
ഒരു ചെങ്കുറിഞ്ഞി പൂവിൽ
മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ

സുഖദമീ നാളിൽ
ലലല ലലലാ
പ്രണയശലഭങ്ങൾ
ലലല ലലലാ
അണയുമോ രാഗദൂതുമായ്
സുഖദമീ നാളിൽ
ലലല ലലലാ
പ്രണയശലഭങ്ങൾ
ലലല ലലലാ
അണയുമോ രാഗദൂതുമായ്
സ്വർണ ദീപ ശോഭയിൽ
എന്നെ ഓർമ്മ പുൽകവേ
മണ്ണിലാകെ നിന്റെ മന്ദഹാസം
മാത്രം കണ്ടു ഞാൻ

താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ.. കുളിർകൊണ്ടു വാ……
ഒരു ചെങ്കുറിഞ്ഞി പൂവിൽ
മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ

സഫലമീ നേരം
ലലല ലലലാ
ഹൃദയ വീണകളിൽ
ലലല ലലലാ
ഉണരുമോ പ്രേമകാവ്യമായ്
സഫലമീ നേരം
അഹഹാ അഹഹാ
ഹൃദയവീണകളിൽ
ഉംഉംഉം ഉംഉംഉം
ഉണരുമോ പ്രേമകാവ്യമായ്
വർണ്ണ മോഹ ശയ്യയിൽ
വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും
ഗാനം കേട്ടു ഞാൻ

താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ.. കുളിർകൊണ്ടു വാ……
ഒരു ചെങ്കുറിഞ്ഞി പൂവിൽ
മൃദുചുംബനങ്ങൾ നൽകാൻ
താരാപഥം ചേതോഹരം
പ്രേമാമൃതം പെയ്യുന്നിതാ

===================
ചിത്രം: അനശ്വരം (1991)
സംവിധാനം: ജോമോൻ
ഗാനരചന: പി കെ ഗോപി
സംഗീതം: ഇളയരാജ
ആലാപനം: എസ് പി ബാലസുബ്രമണ്യം, കെ.എസ്. ചിത്ര

Tharapadham Chethoharam – Lyrics in Malayalam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *