Saradindu Malardeepa – Lyrics in Malayalam
ശരദിന്ദു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ….
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ….
മധുരമായ് പാടി വിളിക്കുന്നു….ആരോ,
മധുരമായ് പാടി വിളിക്കുന്നു.
ശരദിന്തു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി
അറിയാത്തോരിടയന്റെ വേണുഗാനം
അകലെനിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം പകര്‍ന്നു പോകെ
ഹരിനീല കംബള ചുരുള്‍നിവര്‍ത്തി
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ….
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ….
ശരദിന്തു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതിമീട്ടി
ഇനിയും പകല്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂചൂടിനില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്നസ്വപ്നങ്ങള്‍ നിങ്ങളാരോ….
ചിറകാര്‍ന്നസ്വപ്നങ്ങള്‍ നിങ്ങളാരോ….
===========================
ചിത്രം: ഉള്‍ക്കടല്‍ (1979)
സംവിധാനം: കെ. ജി. ജോര്‍ജ്
ഗാനരചന: ഒ. എന്‍. വി. കുറുപ്പ്
സംഗീതം: എം. ബി. ശ്രീനിവാസന്‍
ആലാപനം: പി. ജയചന്ദ്രന്‍, സെല്‍മ ജോര്‍ജ്
Saradindu Malardeepa – Lyrics in Malayalam
About the Film – Ulkadal (1979)
Ulkadal is a 1979 Malayalam romantic drama directed by K. G. George and written by M. T. Vasudevan Nair. The film stars Venu Nagavally and Shobha in lead roles. Known for its realistic storytelling, the film explores themes of love, youth, and emotional conflicts. The film’s soulful music by M. B. Sreenivasan add depth to its narrative. Ulkadal or Oolkatal is regarded as one of the notable works in Malayalam parallel cinema, capturing the complexities of human emotions with a poetic touch.
“Sharadindu Malardeepa” is a beautifully composed song from Ulkadal, written by O. N. V. Kurup and set to music by M. B. Sreenivasan. Unlike mainstream hits, the song is sung by P Jayachandran and Selma George, adding a unique charm to its rendition. The song blends melody and emotion, making it a hidden gem in Malayalam film music history.