Saagarangale – Lyrics in Malayalam
സാഗരങ്ങളേ, പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടിപ്പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ… സാഗരങ്ങളേ…
പോരൂ നീയെൻ ലോലമാമീ
ഏകാതാരയിൽ ഒന്നിളവേൽക്കൂ ഒന്നിളവേൽക്കൂ
ആ… ആ… ആ…ആ…
സാഗരങ്ങളേ, പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പിൻ നിലാവിന്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
പിൻ നിലാവിന്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
കാതരയാം ചന്ദ്രലേഖയും, ഒരു
ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
ആ… ആ… ആ…ആ…
സാഗരങ്ങളേ, പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ
തെന്നൽ മദിച്ചു പാടുന്നു
കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ
തെന്നൽ മദിച്ചു പാടുന്നു
ഈ നദി തൻ മാറിലാരുടെ
കൈവിരൽപ്പാടുകൾ പുണരുന്നു
പോരൂ തഴുകി തഴുകി ഉണർത്തു
മേഘരാഗമെൻ ഏകതാരയിൽ
ആ… ആ… ആ…ആ…
സാഗരങ്ങളേ, പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടിപ്പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ… സാഗരങ്ങളേ…
============================
ചിത്രം: പഞ്ചാഗ്നി (1986)
സംവിധാനം: ഹരിഹരൻ
ഗാനരചന: ഒ.എൻ.വി.
സംഗീതം: ബോംബെ രവി
ആലാപനം: യേശുദാസ്