Penninte Chenchundil – Lyrics in Malayalam
പെണ്ണിന്റെ ചെഞ്ചുണ്ടിൽ
പുഞ്ചിരി പൂത്തു, ഹയ്യാ
കണ്ണാടി പുഴയിലു വിരിയണ
കുളിരല പോലെ
കണ്ടില്ലെ കിന്നാരം
പറയൊണൊരാളെ, ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോലെ
പെണ്ണിന്റെ ചെഞ്ചുണ്ടിൽ
പുഞ്ചിരി പൂത്തു, ഹയ്യാ
കണ്ണാടി പുഴയിലു വിരിയണ
കുളിരല പോലെ
കണ്ടില്ലെ കിന്നാരം
പറയൊണൊരാളെ, ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോലെ
കരിവണ്ടിണ കണ്ണുകളിൽ
ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടു
വിറ കൊള്ളണ ചുണ്ടുകളിൽ
ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടു
ഒയ്യാരം പയ്യാരം
തുടി കൊട്ടണ ശിങ്കാരം
ഒഹൊയ് ഹൊയ്
മനസ്സിന് കുളിരണു
പെണ്ണിന്റെ ചെഞ്ചുണ്ടിൽ
പുഞ്ചിരി പൂത്തു, ഹയ്യാ
കണ്ണാടി പുഴയിലു വിരിയണ
കുളിരല പോലെ
കണ്ടില്ലെ കിന്നാരം
പറയൊണൊരാളെ, ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോലെ
അഴകാർന്നൊരു ചന്ദിരനോ
മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ
കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവളാരാരോ
അന്നാരം പുന്നാരം
മൊഴി മുട്ടണ കിന്നാരം
ഒഹൊയ് ഹൊയ്
അടിമുടി തളരണു
കണ്ടില്ലെ കിന്നാരം
പറയൊണൊരാളെ, ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോലെ
പെണ്ണിന്റെ ചെഞ്ചുണ്ടിൽ
പുഞ്ചിരി പൂത്തു, ഹയ്യാ
കണ്ണാടി പുഴയിലു വിരിയണ
കുളിരല പോലെ
==============================
ചിത്രം: ഗുരുജീ ഒരു വാക്ക് (1985)
സംവിധാനം: രാജൻ ശങ്കരാടി
ഗാനരചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്
ആലാപനം: യേശുദാസ്, ചിത്ര