Oru Raathri Koodi – Lyrics in Malayalam
ആ… ആ… ആ… ആ… ആ… ആ…
അ… അ… ആ… ആ… ആ… അ…
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ
പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ
വിരിയാനൊരുങ്ങി നിൽക്കയോ
പുലരാൻ തുടങ്ങുമൊരുരാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ
============================
ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം (1998)
സംവിധാനം: സിബി മലയിൽ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര