Kathodu Kathoram – Lyrics in Malayalam
ലാലാല ലാ… ലാ… ല
ആഹാഹ ആ… മന്ത്രം
ഉം… ഉം… ഉം ലാ..ലാ..ല
വിഷുപ്പക്ഷി പോലെ
കാതോടു കാതോരം, തേൻ ചോരുമാമന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
കാതോടു കാതോരം, തേൻ ചോരുമാമന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
കുറുമൊഴി, കുറുകി കുറുകി നീ
ഉണരു വരിനെൽക്കതിരിൻ തിരിയിൽ
അരിയ പാൽമണികൾ കുറുകി നെൻമണിതൻ
കുലകൾ വെയിലിലുലയേ…
കുളിരു പെയ്തിനിയാ കുഴലുമൂതിയിനി കുറുമൊഴി, ഇതിലെ വാ
ആരോ പാടിപ്പെയ്യുന്നു തേൻമഴകൾ
ചിറകിലുയരുമഴകേ…
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി
തന്നൂ പൊന്നിൻ കനികൾ
കാതോടു കാതോരം, തേൻ ചോരുമാമന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
തളിരിലെ പവിഴമുരുകുമി
ഇലകൾ ഹരിതമണികളണിയും
കരളിലേ പവിഴമുരുകി വേറെയൊരു
കരളിന്നിഴയിൽ ഉറയും…
കുളിരു പെയ്തിനിയാ കുഴലുമൂതിയിനി കുറുമൊഴി, ഇതിലെ വാ
ആരോ പാടിത്തേകുന്നു തേനലകൾ
കുതിരും നിലമിതുഴുതൂ…
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി
തന്നൂ പൊന്നിൻ കനികൾ
കാതോടു കാതോരം, തേൻ ചോരുമാമന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
കാതോടു കാതോരം, തേൻ ചോരുമാമന്ത്രം
ഈണത്തിൽ, നീ ചൊല്ലി, വിഷുപ്പക്ഷി പോലെ
============================
ചിത്രം: കാതോട് കാതോരം (1985)
സംവിധാനം: ഭരതൻ
ഗാനരചന: ഒ.എൻ.വി.
സംഗീതം: ഭരതൻ
ആലാപനം: ലതിക