കാത്തിരിപ്പൂ കണ്മണീ…
കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്…
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽ പോലെ
ശരത്കാല മുകിൽ പോലെ
ഏകാന്തമീ പൂചിപ്പിയിൽ
കാത്തിരിപ്പൂ കണ്മണീ…
പാടീ മനംനൊന്തു പാടീ
പാഴ്കൂട്ടിലേതോ പകൽ കോകിലം
കാറ്റിൽ വിരൽത്തുമ്പു ചാർത്തി
അതിൽ നെഞ്ചിലേതോരഴൽ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ, ശലഭമേ, പോരുമോ നീ
കാത്തിരിപ്പൂ മൂകമായ്…
കാത്തിരിപ്പൂ കണ്മണീ…
രാവിൻ നിഴൽ വീണ കോണിൽ
പൂക്കാൻ തുടങ്ങീ നീർമാതളം
താനേ തുളുമ്പും കിനാവിൽ
താരാട്ടു മൂളി പുലർതാരകം
ഒരു പൂത്തളിരമ്പിളിയായ്
ഇതൾ നീർത്തുമൊരോർമ്മകളിൽ
ലോലമാം ഹൃദയമേ പോരുമോ നീ…
കാത്തിരിപ്പൂ കണ്മണീ…
കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടെ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്…
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽ പോലെ
ശരത്കാല മുകിൽ പോലെ
ഏകാന്തമീ പൂചിപ്പിയിൽ
കാത്തിരിപ്പൂ കണ്മണീ…
കാത്തിരിപ്പൂ കണ്മണീ…
============================
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997)
സംവിധാനം: കമൽ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം: യേശുദാസ്, ചിത്ര