ഇന്നുമെന്റെ കണ്ണുനീരില്‍ – യുവജനോത്സവം| Innumente Kannuneeril – Yuvajanolsavam – Malayalam Lyrics

Innumente Kannuneeril – Lyrics in Malayalam

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു …..

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു

സ്വര്‍ണമല്ലി നൃത്തമാടും
നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചെര്‍ത്തുവയ്ക്കും
പൂക്കൂന പൊന്‍പണംപോല്‍
നിന്‍ പ്രണയ പൂകനിഞ്ഞ്
പൂമ്പോടികള്‍ ചിറകിലേന്തി
എന്റെ ഗാനപൂതുംബികള്‍
നിന്നധരം തേടിവരും

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു

ഈ വഴിയില്‍ ഇഴകള്‍ നെയ്യും
സാന്ധ്യനില ശോഭാകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍
തേന്‍ പാളിയുയര്‍ത്തിടുമ്പോള്‍
നീയരികില്ലില്ലയെങ്കില്‍
എന്തു നിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും
കാറ്റെന്നെ തഴുകുമല്ലോ

ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുകില്‍ മാലകളില്‍
ഇന്ദ്രധനുസ്സെന്നപൊലെ
ഇന്നുമെന്റെ കണ്ണുനീരില്‍
നിന്നോര്‍മ്മ പുഞ്ചിരിച്ചു

===============================

ചിത്രം: യുവജനോത്സവം (1986 )
സംവിധാനം: ശ്രീകുമാരന്‍ തമ്പി
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്‍
ആലാപനം: കെ. ജെ. യേശുദാസ്

Malayalam Lyrics – Innumente Kannuneeril