പാതിരാമഴയേതോ – ഉള്ളടക്കം | Pathiramazhayetho – Ulladakkam – Malayalam Lyrics

Pathiramazhayetho – Lyrics in Malayalam

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ നിലാവിലലിഞ്ഞു
നീല വാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി

കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം….. നീമറന്നോ….
എന്റെ ലോകം നീമറന്നോ
ഓര്‍മ്മ പോലും മാഞ്ഞുപോവുവതെന്തേ

പാതിരാമഴയേതോ ഹംസഗീതം പാടി

ശൂന്യവേദികയില്‍കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്‌നേഹ സാമ്രാജ്യം
ഏകനായ് നീ…. പോയതെവിടെ ….
ഏകനായ് നീ പോയതെവിടെ
ഓര്‍മ്മ പോലും മാഞ്ഞുപോവുവതെന്തേ

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ നിലാവിലലിഞ്ഞു
നീല വാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി

===================================
ചിത്രം: ഉള്ളടക്കം (1991)
സംവിധാനം: കമല്‍
ഗാനരചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം: യേശുദാസ്, ചിത്ര

Pathiramazhayetho – Lyrics in Malayalam

Ulladakkam (1991) – Movie Description

Ulladakkam is a 1991 Malayalam psychological thriller directed by Kamal, featuring Mohanlal, Amala, Shobana, and M. G. Soman in pivotal roles. The film revolves around Dr. Sunny (Mohanlal), a psychiatrist treating Reshma (Amala), a young woman struggling with deep psychological trauma. As their relationship evolves, unexpected twists lead to intense emotional conflicts, blurring the lines between reality and delusion. With a gripping screenplay by P. Balachandran, stunning cinematography by Venu, and a haunting musical score by Ouseppachan, Ulladakkam stands out as one of the finest psychological thrillers in Malayalam cinema. Amala’s powerful performance and Mohanlal’s restrained yet impactful portrayal received widespread acclaim, making the film a classic in its genre.

“Pathiramazhayetho” is a hauntingly beautiful song from Ulladakkam, composed by Ouseppachan with poetic lyrics by Kaithapram Damodaran Namboothiri. The song, sung by the legendary K. J. Yesudas and K. S. Chithra, perfectly captures the melancholic and emotional essence of the film. The melody, combined with its deep lyrics, remains one of the most beloved songs in Malayalam cinema.