മംഗളങ്ങളരുളും – ക്ഷണക്കത്ത് | Mangalangalarulum – Kshanakathu – Malayalam Lyrics

Mangalangalarulum – Lyrics in Malayalam

മംഗളങ്ങളരുളും
മഴ നീർക്കണങ്ങളേ
ശാന്തമായ് തലോടും
കുളിർ കാറ്റിനീണമേ
ദീപാങ്കുരങ്ങൾ തൻ
സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ
മംഗളങ്ങളരുളും
മഴനീർക്കണങ്ങളേ

അനുരാഗമോലും കിനാവിൽ
കിളി പാടുന്നതപരാധമാണോ
ഇരുളിൽ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
നിഴലായ് നിലാവിൻ മാറിൽ വീഴാൻ
വെറുതേയൊരുങ്ങുമ്പോഴും…

മംഗളങ്ങളരുളും
മഴ നീർക്കണങ്ങളേ
ശാന്തമായ് തലോടും
കുളിർ കാറ്റിനീണമേ

വരവർണ്ണമണിയും വസന്തം
പ്രിയരാഗം കവർന്നേപോയ്
അഴകിൻ നിറച്ചാന്തുമായി
എൻ മഴവില്ലുമകലേ മറഞ്ഞോ
നിൻ അന്തഃരംഗമാം ഏകാന്തവീഥിയിൽ
ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ…

മംഗളങ്ങളരുളും
മഴ നീർക്കണങ്ങളേ
ശാന്തമായ് തലോടും
കുളിർ കാറ്റിനീണമേ
ദീപാങ്കുരങ്ങൾ തൻ
സ്നേഹാർദ്ര നൊമ്പരം
കാണാൻ മറന്നുപോയോ
മംഗളങ്ങളരുളും
മഴനീർക്കണങ്ങളേ

=====================================
ചിത്രം : ക്ഷണക്കത്ത് (1990)
സംവിധാനം : രാജീവ് കുമാര്‍
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ശരത്ത്
ആലാപനം : കെ. ജെ. യേശുദാസ്‌

Mangalangalarulum – Lyrics in Malayalam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *